Latest Updates

എഗ്ഗ് മസാല  

ആവശ്യമായവ  

മുട്ട -3 പുഴുങ്ങി തോട് കളഞ്ഞു വക്കുക.

സവാള - 4

പച്ചമുളക് -2

തക്കാളി -1

കശുവണ്ടി പരിപ്പ് -10-12(കുറച്ച് വെള്ളത്തില്‍ കുതിര്‍ത്ത് വക്കുക)

മഞള്‍ പൊടി -1/2 ടീസ്പൂണ്‍

മുളക് പൊടി -1 ടീസ്പൂണ്‍

കുരുമുളക് പൊടി -1/4 ടീസ്പൂണ്‍

മല്ലി പൊടി -1/2 ടീസ്പൂണ്‍

ഗരം മസാല -2 നുള്ള്

ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍

കറുവപട്ട -1 ചെറിയ കഷ്ണം

ഗ്രാമ്പൂ -3 പെരുംജീരകം -2 നുള്ള്

ഏലക്കാ -1

ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു

മല്ലിയില -1 ടീസ്പൂണ്‍

കറിവേപ്പില -കുറച്ച്

ബട്ടര്‍-1 ടീസ്പൂണ്‍  

തയ്യാറാക്കേണ്ട വിധം  

സവാള കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് വക്കുക. തക്കാളി പച്ചമുളക് ഇവയും ചെറുതായി അരിഞ്ഞ് വക്കുക. പാന്‍ അടുപ്പത്ത് വച്ച് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറുവപട്ട,ഗ്രാമ്പൂ,ഏലക്കാ, പെരുംജീരകം ഇവ ചേര്‍ത്ത് മൂപ്പിക്കുക. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാളയില്‍ നിന്നും കാല്‍ ഭാഗം സവാള ചേര്‍ത്ത് ഇളക്കി വഴറ്റുക. നിറം മാറി വരുമ്പോള്‍ 1/4 ടീസ്പൂണ്‍ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്, ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം സ്റ്റൗവ് ഓഫ് ചെയ്യാം.  

ചൂടാറിയ ശേഷം ഈ കൂട്ട് കുതിര്‍ത്ത് വച്ചിരിക്കുന്ന കശുവണ്ടി പരിപ്പ് കൂടി ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില എന്നിവ മൂപ്പിച്ച് ബാക്കി ഉള്ള സവാള ചേര്‍ത്ത് വഴറ്റുക. നിറം മാറി വരുമ്പോള്‍ പച്ചമുളക്, ബാക്കി ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി വഴറ്റിയതിന് ശേഷം തക്കാളി ചേര്‍ത്ത് ഇളക്കി വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞ് കഴിഞ്ഞ്, മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി, മല്ലി പൊടി, ഗരം മസാല, പാകത്തിനു ഉപ്പ് ഇവ കൂടി ചേര്‍ത്ത് നന്നായി ഇളക്കി മൂപ്പിക്കുക. പച്ച മണം ഒക്കെ മാറി നല്ല ബ്രൗണ്‍ നിറം ആകുന്ന വരെ മൂപ്പിക്കുക.  

ശേഷം അരച്ച് വച്ചിരിക്കുന്ന കൂട്ട് ചേര്‍ത്ത് ഇളക്കി കുറച്ച് വെള്ളവും ചേര്‍ത്ത് ഇളക്കി അടച്ച് വച്ച് ചാറ് നന്നായി കുറുകി, എണ്ണ തെളിയുന്ന പരുവത്തില്‍ മുട്ട മുറിച്ചൊ, വരഞ്ഞൊ ചേര്‍ത്ത് തീ ഓഫ് ചെയ്യാം. 1 സ്പൂണ്‍ ബട്ടര്‍ കൂടി ചേര്‍ത്ത് ഇളക്കാം ഇത് രുചി ഒന്ന് കൂടി കൂട്ടും. മല്ലിയില കൂടി ചേര്‍ത്ത് ഇളക്കാം. നമ്മുടെ സ്പെഷ്യല്‍ എഗ്ഗ് മസാല തയ്യാര്‍.

Get Newsletter

Advertisement

PREVIOUS Choice